← All songs

ഇതെത്ര അത്ഭുത സ്നേഹം!

Words and music by അലക്സാണ്ടര്‍ മീന്‍സ് · tr. സൈമണ്‍ സഖറിയ · 2011

Key of · BPM · 4/4 · · യോഹന്നാന്‍ 15:13

Verse 1

എത്രയോ അത്ഭുതം തന്‍ സ്നേഹം ആത്മാവേ!
എത്രയോ ആശ്ചര്യം ആത്മാവേ!
ഹീനമാം ശാപം താന്‍ ഏറ്റല്ലോ എന്‍ പേര്‍ക്കായ്
‌എത്രയോ അത്ഭുതം തന്‍ സ്നേഹം ആത്മാവേ!
എത്രയോ അത്ഭുതം തന്‍ സ്നേഹം!

Verse 2

പാപത്തില്‍ ഞാനന്നു വീണപ്പോള്‍ താണപ്പോള്‍
ആഴത്തില്‍ ആണ്ടപ്പോള്‍ ആത്മാവേ!
ദൈവത്തിന്‍ കോപത്തിന്‍ തീയ്യാല്‍ ഞാന്‍ വെന്തപ്പോള്‍
ക്രൂശില്‍ താന്‍ മുള്‍മുടി ഏറ്റല്ലോ എന്‍ പേര്‍ക്കായ്
സ്വര്‍ഗ്ഗം വെടിഞ്ഞു താന്‍ എന്‍ പേര്‍ക്കായ്‌.

Verse 3

ദൈവത്തിന്‍ കുഞ്ഞാടെ സ്തുതിക്കും, ഘോഷിക്കും
ആനന്ദാല്‍ കുഞ്ഞാട്ടിന്‍ കൃപയെ
മാറ്റമില്ലാത്തോനാം യാഹേ ഞാന്‍ സ്തുതിക്കും.
ലക്ഷങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പാടുമ്പോള്‍ വാഴ്ത്തുമ്പോള്‍
ചേര്‍ന്നങ്ങു പാടും ഞാന്‍ തന്‍ സ്തുതി.

Verse 4

ചാവിനെ ജയിച്ചാല്‍ പാടും ഞാന്‍ പാടും ഞാന്‍
ദേഹി ജഡം വിട്ടാല്‍ പാടും ഞാന്‍
ആര്‍ത്തു പാടീടും ഞാന്‍ ആനന്ദാല്‍ പാടും ഞാന്‍
നിത്യതയിങ്കലും നിര്‍ത്താതെ പാടും ഞാന്‍
നാഥനേ നിന്‍ സ്തുതി പാടും ഞാന്‍.

Public domain. Free for churches.